അഭിനന്ദനങ്ങൾ!
ആദ്യമായി നിങ്ങളൊരു ഫംഗ്ഷൻ നിർമ്മിച്ചിരിക്കുന്നു! ചെറുതാണെങ്കിലും ഒരുപാട് കാര്യങ്ങൾ അത് നിങ്ങളെ പഠിപ്പിക്കും.
കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുക:
-
ഫംഗ്ഷന്റെ പേര്
greet എന്നാണ്
-
പാരാമീറ്ററിന്റെ പേര്
name എന്നും: മൂല്യം സൂക്ഷിക്കുന്ന കണ്ടെയ്നർ പോലെ
പ്രവർത്തിക്കുന്നതിനാൽ അത് വേരിയബിളിന് സമമാണ്
-
നമ്മൾ
'Hey there ' + name എന്ന മൂല്യത്തോട് കൂടി message (ഒരു സ്ട്രിങ്) എന്ന് പേരുള്ള
ഒരു വേരിയബിൾ നിർമ്മിക്കുന്നു
-
ഈ സങ്കലനചിഹ്നം
+ എന്താണ് ചെയ്യുന്നതെന്ന് വെച്ചാൽ രണ്ട് സ്ട്രിങുകളെ
ബന്ധിപ്പിച്ച് (അഥവാ കൺകാറ്റിനേറ്റ് ചെയ്ത്) നീളമുള്ള ഒരു സ്ട്രിങാക്കുന്നു
-
നമ്മൾ
alert() ഫംഗ്ഷനെ വിളിച്ച്, message വേരിയബിളിനെ പാരാമീറ്ററായി
ഉപയോഗിക്കുന്നു
-
ഫംഗ്ഷൻ നിർമ്മിച്ചതിന് ശേഷം, നമ്മളതിനെ
'Kumbidi' എന്ന ആർഗ്യുമെന്റ് ഉപയോഗിച്ച് വിളിക്കുന്നു
ഫംഗ്ഷനിലേക്ക് നൽകുന്ന സാധനങ്ങളെ ഇത്രയും നേരം ആർഗ്യുമെന്റ് എന്ന് വിളിച്ചിട്ട്
name-നെ എന്തുകൊണ്ടാണ് ഒരു പാരാമീറ്റർ എന്ന് വിളിക്കുന്നതെന്ന് നിങ്ങൾ
ആശ്ചര്യപ്പെടുന്നുണ്ടാകും. എന്നാൽ, അതിനൊരു വ്യത്യാസമുണ്ട്!
-
function greet(name) എന്ന ഫംഗ്ഷൻ നിങ്ങൾ നിർവചിക്കുമ്പോൾ, name
എന്നത് ഇവിടെയൊരു പാരാമീറ്ററാണ്: നിങ്ങളുടെ ഫംഗ്ഷന്റെ നിർവചനത്തിലുള്ള ഒരു വേരിയബിൾ
പോലെയാണത്.
-
greet('Kumbidi') ഉപയോഗിച്ച് ഒരു ഫംഗ്ഷനെ നിങ്ങൾ വിളിക്കുമ്പോൾ,
'Kumbidi' എന്നത് ഇവിടെയൊരു ആർഗ്യുമെന്റാണ്: ഒരു ഫംഗ്ഷനെ വിളിക്കുമ്പോൾ അതിലേക്ക്
നൽകുന്ന ഡേറ്റയാണത്.
അതിനാൽ, നിങ്ങളൊരു ഫംഗ്ഷനെ നിർവചിക്കുകയോ വിളിക്കുകയോ ചെയ്യുമ്പോൾ, ബ്രാക്കറ്റിലുള്ളവയെ ഒന്നുകിൽ പാരാമീറ്ററുകൾ
അല്ലെങ്കിൽ ആർഗ്യുമെന്റുകൾ എന്നാണ് വിവരിക്കുന്നത്.
ഘട്ടം ഘട്ടമായി അതിനെ നമ്മൾ വിഭജിച്ചാൽ:
നിങ്ങൾ function എന്ന കീവേഡ് ടൈപ്പ് ചെയ്തു
function greet(name) {
ഫംഗ്ഷന്റെ പേര് ടൈപ്പ് ചെയ്തു
function greet(name) {
ഒരു ബ്രാക്കറ്റ് തുറന്നു
function greet(name) {
നിങ്ങൾ name എന്ന പാരാമീറ്റർ നിർമ്മിച്ചു
function greet(name) {
ബ്രാക്കറ്റ് അടച്ചു
function greet(name) {
നിങ്ങളൊരു കേർളി ബ്രാക്കറ്റ് തുറന്നു
function greet(name) {
ഫംഗ്ഷനെ വിളിച്ചാൽ മാത്രം പ്രവർത്തിക്കുന്ന കോഡുകളുടെ ഒരു
കൂട്ടം നിങ്ങൾ ചേർത്തു
var message = 'Hey there ' + name;
alert(message);
കേർളി ബ്രാക്കറ്റ് അടച്ചു
}
ഒരു സ്ട്രിങിനെ നിങ്ങൾ ആർഗ്യുമെന്റായി ഫംഗ്ഷനോടൊപ്പം വിളിച്ചു
greet('Kumbidi');
അവസാനം നമ്മൾ greet() ഫംഗ്ഷനെ വിളിക്കാത്ത പക്ഷം ഒന്നും സംഭവിക്കില്ല! കാരണം, That's because the
alert()-നെ വിളിക്കുന്നത് greet()-ന്റെ പരിധിക്ക് ഉള്ളിൽ നിന്നുകൊണ്ടാണ്. അതിനാൽ,
മാതൃ ഫംഗ്ഷനായ greet()-നെ വിളിക്കാത്ത പക്ഷം അത് പ്രവർത്തിക്കുകയില്ല!
അടിസ്ഥാനപരമായി, greet() നിർമ്മിക്കുന്നത് വഴി, നിങ്ങൾ ബ്രൗസറിനോട് ഇത്രമാത്രമാണ്
പറയുന്നത്: "ഹേയ്! ഞാനീ ഫംഗ്ഷൻ നിർമ്മിച്ചിട്ടുണ്ട്. അതിനാൽ, എപ്പോഴെങ്കിലും ഞാനതിനെ വിളിച്ചാൽ, അതിനകത്തുള്ള
ദൗത്യം നിർവ്വഹിക്കുക!".
അതുകൊണ്ടാണ്, അവസാനം നിങ്ങൾ greet()-നെ വിളിക്കുമ്പോൾ, alert()-നെ
വിളിക്കുക പോലുള്ള അതിലെ കാര്യങ്ങൾ ബ്രൗസർ നിർവ്വഹിക്കുന്നത്.
ഫംഗ്ഷനുകൾ 2 ഘട്ടങ്ങളുള്ള ഒരു പ്രക്രിയയാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്: ആദ്യം അതിനെ
നിർമ്മിക്കുന്നു, പിന്നീട് അതിനെ വിളിക്കുന്നു.
യഥാർത്ഥത്തിൽ, നമ്മൾ ഇതുവരെയും ഉപയോഗിച്ച alert() ഫംഗ്ഷൻ, നേരത്തെതന്നെ നിർമ്മിക്കപ്പെട്ടതാണ്. അത്
നിങ്ങളുടെ ബ്രൗസറിലെവിടെയോ ആയിരിക്കുന്നെന്ന് മാത്രം.
എന്താണെങ്കിലും, 14 മിനിറ്റിൽ നമ്മൾ കുറേ കാര്യങ്ങളിലൂടെ കടന്നുപോയി!
അപ്പോൾ, എന്താ അടുത്ത പരിപാടി?